തിങ്കൾ
10/07/2017
ഒരു കൊല്ലത്തോളമായി ഞാൻ സ്ഥിരമായി പോകുന്ന ബസ്സിൽ തന്നെയാണ് അവളും പോകാറ്. പണ്ടൊക്കെ വെറുതെ ഒന്ന് ഞാൻ നോക്കുമെങ്കിലും , ഈയിടെ അവളുടെ കണ്ണുകൾ എന്നെ നോക്കുമ്പോളും ഞാൻ നോക്കുമ്പോളും തിളങ്ങുന്നതായി എനിക്ക് തോന്നി. ചിലപ്പോൾ എന്റെ കണ്ണിനു നേരെ ആ കണ്ണുകൾ തിളങ്ങുമ്പോൾ ഞാൻ പുറകോട്ടുനോക്കും ,എന്നെ തന്നെയാണോ നോക്കുന്നത്. ഞാൻ ഉറപ്പിച്ചു അത് എന്നെ തന്നെയാണ്. പേരറിയില്ല, വീടറിയില്ല ,കയറുന്നതും ഇറങ്ങുന്നതും കോളേജും അറിയാം
എന്നും രാവിലെ ഭൂമിക്ക് സൂര്യനിൽ നിന്ന് കിട്ടുന്ന ഊർജം പോലെ എനിക്കും എന്തെന്നില്ലാത്ത ഒരു ഊർജം കിട്ടുന്നു. സുര്യനെ പോലെ തിളങ്ങുന്ന രണ്ടു കണ്ണുകളിൽ നിന്ന്
എന്റെ അന്വേഷണം ആ കണ്ണുകൾക്കു പിറകിലെ ഉത്തരങ്ങൾക്കായാണ്. ഇന്നത്തെ എന്റെ കാത്തിരിപ്പ് ആ ബസ്സിനായാണ് അല്ല ആ കണ്ണുകൾക്കായാണ് ...
next day
next day
No comments:
Post a Comment